കൊല്ലം: താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഒൻപത് വർഷം ഗാന്ധിഭവൻ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി.മാധവന്റെ ജീവിതമുഹൂർത്തങ്ങളും സിനിമാരംഗങ്ങളും കോർത്തിണക്കിയ വീഡിയോകൾ പ്രദർശിപ്പിക്കുന്നതിന് പത്തനാപുരം ഗാന്ധിഭവനിൽ അദ്ദേഹം താമസിച്ചിരുന്ന മുറി രൂപമാറ്റം വരുത്തി അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച 'ടി.പി.മാധവൻ തിയേറ്ററി'ന്റെ ഉദ്ഘാടനം 27ന് രാവിലെ 11ന് സംവിധായകൻ ബ്ലെസി നിർവഹിക്കും. ഗാന്ധിഭവന്റെ ദേശീയ നാടക പുരസ്കാരം നേടിയ കെ.പി.എ.സി.ലീലയ്ക്ക് ചടങ്ങിൽ ബ്ലെസി 11111 രൂപയും ശില്പവും അടങ്ങുന്ന അവാർഡ് സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |