കൊല്ലം: ഹൈസ്കൂൾ ജംഗ്ഷൻ കോട്ടമുക്ക് റോഡിലെ ബി.എസ്.എസ് ജില്ലാ സെന്ററിൽ വിവിധ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. ഡ്രസ്‌മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, കട്ടിംഗ് ആൻഡ് ടെയ്ലറിംഗ്, വിവിധതരം എംബ്രോയ്‌ഡറികൾ, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്ലവർ ടെക്നോളജി ആൻഡ് ഹാന്റി ക്രാഫ്ട് എന്നീ തൊഴിലധിഷ്ഠിത പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ 31 നകം ലഭിക്കണം. അപേക്ഷാഫോറം പ്രോഗ്രാം ഓഫീസർ, ഭാരത് സേവക്ക് സമാജ്, ഹൈസ്കൂൾ ജംഗ്ഷൻ- കോട്ടമുക്ക് റോഡ്, കൊല്ലം-13 എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0474 2797478, 94971 30290, 9495195380.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |