SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

ആർ.ഇ വാളിൽ തള്ളൽ; പറക്കുളത്ത് വീണ്ടും ആശങ്ക

ddd
കൊട്ടിയം പറക്കുളത്ത് ഉയരപ്പാതയുടെ ആർ.ഇ വാൾ തള്ളിയ നിലയിൽ

കൊല്ലം: ദേശീയപാതയിൽ പറക്കുളത്ത് ആർ.ഇ വാൾ പുറത്തേക്ക് തള്ളിയത് ആശങ്ക ശക്തമാക്കുന്നു. നേരത്തേയുണ്ടായിരുന്നതിനേക്കാൾ ആർ.ഇ വാൾ കൂടുതൽ തള്ളിയെന്ന് ആരോപിച്ച് പ്രദേശവാസികൾ ഇന്നലെ സംഘടിച്ച് പ്രതിഷേധിച്ചു.

വാഹനങ്ങൾ കൂട്ടത്തോടെ സഞ്ചരിച്ച് തുടങ്ങിയതോടെ നേരത്തെ നിര തെറ്റിയ രണ്ട് ആർ.ഇ പാനലുകൾ കൂടുതൽ പുറത്തേക്ക് തള്ളുകയായിരുന്നു. തോട്ടുചേർന്നുള്ള അർ.ഇ പാനലുകളുടെ നിരയും തെറ്റിയിട്ടുണ്ട്. ആർ.ഇ പാനലുകൾ തള്ളിയ ഭാഗത്ത്, ഉയരപ്പാതയ്ക്ക് മുകളിൽ റോഡിൽ വിള്ളലുണ്ടായിരുന്നു. ഈ ഭാഗത്തെ മണ്ണ് നീക്കിയ ശേഷം കൂടുതൽ ബലപ്പെടുത്തി റീ ടാർ ചെയ്തിരുന്നു. വാഹനങ്ങൾ കയറിതോടെ വീണ്ടും മണ്ണിരുത്തിയതാകാം ആർ.ഇ പാനൽ വീണ്ടും തള്ളാൻ കാരണമെന്ന് കരുതുന്നു. ഉയരപ്പാതയ്ക്കുള്ളിൽ ബന്ധിപ്പിട്ടുള്ള റബ്ബർ വള്ളികളുടെ ബലത്തിലാണ് നിര തെറ്റിയ പാനലുകൾ ഇപ്പോഴും ഇളകാതെ നിൽക്കുന്നത്. കൂടുതൽ മണ്ണിരുത്തിയാൽ മൈലക്കാട് സംഭവിച്ചത് പോലെ ഈ ഭാഗത്ത് ഉയരപ്പാത നിലംപതിക്കുമെന്നാണ് ആശങ്ക. ഇക്കഴിഞ്ഞ ഡിസംബർ അവസാനമാണ് ഈ ഭാഗത്ത് ആർ.ഇ പാനൽ ആദ്യമായി പുറത്തേക്ക് തള്ളിയത്.

പ്രശ്നമില്ലെന്ന് കരാർ കമ്പനി

പറക്കുളത്ത് ആർ.ഇ വാളിന്റെ നിര തെറ്റൽ കാര്യമായ പ്രശ്നമല്ലെന്ന് കരാർ കമ്പനി അധികൃതർ എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരെ അറിയിച്ചു. ജനുവരിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ തള്ളലേ ഇപ്പോഴുമുള്ളു. ഈ ഭാഗത്ത് മൂന്ന് സ്ലാബുകളുടെ ഉയരമേയുള്ളു. നാല് മീറ്റർ ഉയരവും. അതുകൊണ്ട് ഉയരപ്പാത ഇടിയാനുള്ള സാദ്ധ്യത കുറവാണെന്നും കരാർ കമ്പനി വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL