SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

നിരക്കിൽ വർദ്ധനവ്

water

കൊല്ലം: പായ്ക്കറ്റ് കുടിവെള്ളത്തിന്റെ വിതരണ നിരക്കിൽ 30 ശതമാനം വിലവർദ്ധന വരുത്തേണ്ട സാഹചര്യമെന്ന് കേരള ബോട്ടിൽ വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വിതരണക്കാരുടെ നിരക്കിൽ മാത്രമാണ് വർദ്ധനവ് വരുത്തിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ബാധകമായ എം.ആർ.പിയിൽ മാറ്റം വരുത്തുന്നില്ല. 20 ലിറ്റർ ജാർ റീഫില്ലിംഗ് നിരക്കിൽ 20 രൂപ വർദ്ധനവ് വരുത്തുന്നുമുണ്ട്. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഹിലാൽ.ബി.മേത്തർ, റാം കിച്ചു, എം.കെ.ഷഹീർ, ബിജു കടയ്ക്കൽ, ഇന്ദ്രജിത്ത് ശിവകുമാർ, ശശികുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL