
കൊല്ലം: ഭാരതീയ തപാൽ വകുപ്പ് മുഖേന കേരളത്തിൽ എവിടെയുമുള്ളവർക്ക് ‘വിഷുക്കൈനീട്ടം’ നൽകാം. എല്ലാ പോസ്റ്റ് ഓഫീസുകളിലും സൗകര്യമുണ്ട്. പേരും മേൽവിലാസവും പണവും നൽകിയാൽ ആകർഷകമായ കവറിൽ വിഷുക്കൈനീട്ടം വീട്ടുപടിക്കൽ എത്തിക്കും. 101 രൂപ, 201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെ കൈനീട്ടമായി പ്രിയപ്പെട്ടവർക്ക് അയയ്ക്കാം. യഥാക്രമം 23, 35, 47, 57 രൂപ വീതമാണ് കമ്മിഷൻ (ജി.എസ്.ടി ഉൾപ്പടെ). അവസാന തീയതി ഏപ്രിൽ 9. കൂടുതൽ വിവരങ്ങൾക്ക് ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |