SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

തെരുവുനായയുടെ കടിയേറ്റു

odg

ഓച്ചിറ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗൃഹസന്ദർശനം നടത്തുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകന് തെരുവുനായയുടെ കടിയേറ്റു. ക്ലാപ്പന പഞ്ചായത്തിൽ 31-ാം ബൂത്തിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഹുസൈൻ മൻസിൽ വരവിള ഹുസൈനാണ് കടിയേറ്റത്. രാവിലെ 8 ഓടെ വരവിള തൊണ്ടപ്പുറത്ത് അജിത്ത് കുമാറിന്റെ വീട്ടിൽ ഹുസൈനും സഹപ്രവർത്തകരും സന്ദർശിക്കുമ്പോഴാണ് പറമ്പിൽ കിടന്നിരുന്ന രണ്ട് തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് ചാടിവീണത്. ഒരു നായയെ ഓടിച്ചപ്പോൾ മറ്റൊരു നായ പിന്നിൽ നിന്ന് കാലിൽ കടിക്കുകയായിരുന്നു. ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL