SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.56 PM IST

മുഖം വരച്ച് വോട്ടാക്കാൻ 16 ചിത്രകാരന്മാർ

photo-

ഓച്ചിറ: മുഖം വരച്ച് വോട്ടാക്കാൻ പതിനാറ് ചിത്രകാരന്മാർ കരുനാഗപ്പള്ളിയിലെ തെരുവോരങ്ങളിൽ നാലുദിവസം ഉണ്ടാകും. എ.ഐ വരെ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമ്പോഴാണ് കോൺഗ്രസ് സ്ഥാനാർത്ഥി സി.ആർ.മഹേഷിന് വേണ്ടി വ്യത്യസ്ത പ്രചാരണവുമായി ചിത്രകാരന്മാർ അണിനിരന്നത്.

ഇവർ ആരോടും വോട്ട് ചോദിക്കുന്നില്ലെങ്കിലും ചിത്രം വരയ്ക്കുന്ന പേപ്പറിൽ ചിത്രമുൾപ്പടെ നമ്മുടെ മഹേഷ് എന്ന് പ്രിന്റ് ചെയ്തിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബഷീർ കിഴിശേരി, ബാബു ഹുസൈൻ, എ.കെ.ഗിരീഷ്, ജോസഫ്.ജെ.തോമസ്, കലേഷ് പൊന്നപ്പൻ, കാർത്തിക കറ്റാനം, വി.എസ്.മധു, ടി.എസ്.മനോജ്, രാകേഷ് അൻസേര, സീയെം കൊച്ചി, സന്തോ കരിക്കേച്ചറിസ്റ്റ്, എസ്.സൂരജ്, സാമുവൽ ഡോ ചി, എഡ്മണ്ട് ഡന്റസ്, വിപിൻ, ക്യാമ്പ് ഡയറക്ടർ അജയൻ.വി കാട്ടുംഗൽ എന്നിവരാണ് മുഖരേഖ ക്യാമ്പയിന് നേതൃത്വം നൽകുന്നത്.

കാരിക്കേച്ചർ, കാർട്ടൂൺ, പെൻസിൽ ഡ്രോയിംഗ് മാദ്ധ്യമങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. റോഡരികിലും ചായപ്പീടികകളിലും ചന്തയിലും വെയിറ്റിംഗ് ഷെഡുകളിലുമൊക്കെ ഇവരെത്തും. ആരുടെയും ചിത്രം മിനിറ്റുകൾക്കുള്ളിൽ സൗജന്യമായി വരച്ചുനൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL