
കൊല്ലം: കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സോപാനം കലാനികേതനിൽ കലാ പഠന ക്ലാസുകൾ 'വേനൽ മഴ 2026" ആരംഭിച്ചു. ലൈബ്രറി ഓണററി സെക്രട്ടറി പ്രതാപ് ആർ.നായർ കൽ വിളക്കിൽ തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. കൾച്ചറൽ കമ്മിറ്റി കൺവീനർ പ്രകാശ് ആർ.നായർ, ലൈബ്രറി ഗവേണിംഗ് ബോഡി അംഗങ്ങൾ, അദ്ധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു. ചിത്രകാരൻ ആശ്രമം സന്തോഷ് നന്ദി പറഞ്ഞു. ചിത്രരചന, സംഗീതം, നൃത്തം, ക്രാഫ്ട്, കമ്പ്യൂട്ടർ കോഡിംഗ് & ഡിജിറ്റൽ പെയിന്റിംഗ്, കരാട്ടെ, പാചകകല എന്നിവയിൽ മേയ് 30 വരെയാണ് പരിശീലനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |