SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

ബാല​ഭ​വനിൽ സ്‌നേഹാ​ദരം

adaram

കൊല്ലം: സിനിമാ സംഗീ​ത​ത്തിൽ അരനൂറ്റാണ്ട് പിന്നിട്ട ചല​ച്ചിത്ര പിന്നണി ഗായി​കയും കൊല്ലം ജവ​ഹർ ബാല​ഭ​വൻ പൂർവ വിദ്യാർത്ഥി​യു​മായ പ്രൊഫ. എൻ.​ല​തി​കയ്ക്ക് നാളെ രാവിലെ 10ന് ബാല​ഭ​വനിൽ സ്‌നേഹാ​ദരം അർപ്പിക്കും. രണ്ടുമാസത്തെ അവ​ധി​ക്കാല കലാ ​പ​രി​ശീ​ലന ക്ലാസു​ക​ളുടെ ഉദ്ഘാ​ടനം പ്രൊഫ. എൻ.ലതിക നിർവ​ഹി​ക്കും. ബാല​ഭ​വൻ 'അമ്മ' ഓഡി​റ്റോ​റി​യ​ത്തിൽ നട​ക്കുന്ന ചട​ങ്ങിൽ ചെയർമാൻ എസ്.​നാ​സർ അദ്ധ്യ​ക്ഷ​നാ​കും. വൈസ് ചെയർമാൻ പ്രകാശ്.ആർ.നായർ പ്രൊഫ. എൻ.​ല​തി​കയ്ക്ക് ഉപ​ഹാരം നൽകും. മാനേ​ജിംഗ് കമ്മിറ്റി അംഗ​ങ്ങ​ളായ പി.​ഡി.​ജോ​സ്, ആന​യടി പ്രസാ​ദ്, ബീന സജീ​വ്, ഗിരിജ സുന്ദ​രൻ, മാനേ​ജ​ർ എ.​മു​ഹ​മ്മദ് നിസാർ എന്നി​വർ ആശം​സ​കൾ നേരും. അഡ്മി​ഷൻ തുട​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL