SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.48 AM IST

ഇടത് മുന്നണിയെ അയ്യപ്പന്റെ ശാപം പിന്തുടരും: എ.എ.അസീസ്

t

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കടപുഴകുന്ന ഇടതുമുന്നണിയെ ശബരിമല അയ്യപ്പന്റെ ശാപം പിന്തുടരുമെന്ന് യു.ടി.യു.സി അഖിലേന്ത്യ പ്രസിഡന്റ് എ.എ.അസീസ്. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയനും തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും സംയുക്തമായി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ കൊല്ലം എൻ.ജി.ഒ അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭഗവാന്റെ സ്വത്ത് സംരക്ഷിക്കേണ്ട ഭരണാധികാരികൾ ഭഗവാന്റെയും സ്ഥാപനത്തിന്റെയും അന്തകരായി മാറുന്നു. സ്വർണപ്പാളിക്കേസ് മാത്രമല്ല, ശബരിമലയിൽ നടക്കുന്ന മുഴുവൻ അനധികൃത ഇടപെടലുകളും സത്യസന്ധമായ സ്വതന്ത്ര ഏജൻസി അന്വേഷിക്കണം. ദേവസ്വം ബോർഡിന് ഭരണഘടനാപരമായി ലഭിക്കേണ്ട സാമ്പത്തികാനുകൂല്യങ്ങൾ അനന്തമായി തടഞ്ഞുവയ്ക്കുന്നത് നീതിയല്ല. ദേവസ്വം ബോർഡിനെയും ജീവനക്കാരെയും സംബന്ധിച്ച യു.ഡി എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചവറ ജയകൃഷ്ണൻ പോറ്റി അദ്ധ്യക്ഷനായി. ആർ.സനിത്ത് സ്വാഗതം പറഞ്ഞു. കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ, യു.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ.സുൾഫി, ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം സുനിൽ, എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ലാലു, വർക്കല സുരേഷ് പോറ്റി, തെക്കുംഭാഗം അനിൽകുമാർ, ആർ.വേണുഗോപാൽ, ചവറ രാജശേഖരൻ, രജു കുമാർ, ജി.സജീവ് കുമാർ, യു.മനോജ് കുമാർ, ആർ.സജീവ്, ആശ്രാമം സന്തോഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL