SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

നിശബ്ദ പ്രചാരണത്തിൽ കർശന നിരീക്ഷണം

niree

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന 48 മണിക്കൂറിൽ വിവിധ മാദ്ധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് ചട്ടപ്രകാരമുള്ള അനുമതി നിശ്ചിതസമയക്രമത്തിനുള്ളിൽ നേടിയിരിക്കണമെന്ന് ജില്ലാ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.
നിശബ്ദ പ്രചാരണ വേളയിൽ സ്ഥാനാർത്ഥികൾ, രാഷ്ട്രീയകക്ഷികൾ എന്നിവർക്കെന്നപോലെ സ്വകാര്യവ്യക്തികൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്. ഈ ഘട്ടത്തിൽ സമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും വിലക്കുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്​കർഷിച്ചിട്ടുള്ള നിയന്ത്രണങ്ങൾ മറികടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സമിതി മെമ്പർ സെക്രട്ടറിയായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ.ഹേമന്ത് കുമാർ, സബ് കളക്ടർ അഖിൽ.വി.മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL