SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

മുതിർന്നവർക്ക് വോട്ട് മൂഡ്, കുട്ടികൾക്ക് ചിൽ മൂഡ്!

ss

കൊല്ലം: മാതാപിതാക്കൾ വോട്ട് രേഖപ്പെടുത്താനുള്ള വരിയിൽ നിൽക്കുമ്പോൾ, കുട്ടിപ്പട്ടാളം കളിത്തിരക്കിലായിരുന്നു. തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജമാക്കിയ രാജ്യാന്തരനിലവാരമുള്ള ബൂത്തിൽ ഒരുക്കിയിട്ടുള്ള കിഡ്‌സ് സോണിലാണ് കുട്ടികൾ കളിച്ചുല്ലസിച്ചത്. ബോളും റോക്കിംഗ് ടോയ്‌സും ബോൾ പൂളും ട്രാമ്പോളിനുമെല്ലാം ഇവിടെ സജ്ജമാക്കിയിരുന്നു. കിഡ്‌സ് സോൺ ഉണ്ടായിരുന്നത് മാതാപിതാക്കൾക്കും വലിയ ആശ്വാസമായി. സ്‌കൂളിലെ പ്രീ സ്‌കൂൾ ക്ലാസ് മുറിയായിരുന്നു കിഡ്‌സ് സോണാക്കി മാറ്റിയിരുന്നത്. അദ്ധ്യാപകരുടെ ഉൾപ്പെടെ മേൽനോട്ടവുമുണ്ടായിരുന്നു. കുട്ടികളുമായി എത്തുന്നവരെ ഡ്യൂട്ടിയിലുള്ളവർ കൃത്യമായി കിഡ്‌സ് സോണിലേക്കുള്ള വഴിയും കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഫീഡിംഗ് റൂം സൗകര്യവും ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാർക്ക് വീൽചെയർ, റാംപ് സൗകര്യങ്ങൾ ഏർപ്പെടുത്തി. വിശ്രമിക്കാനായി കാത്തിരിപ്പ് കേന്ദ്രങ്ങളും ഉണ്ടായിരുന്നു.


വഴിയിൽ പരവതാനി
ബൂത്തിലേക്കുള്ള വഴിയിൽ നീല നിറത്തിലുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ഹെൽപ്പ് ഡെസ്‌ക് സംവിധാനവും ഉണ്ടായിരുന്നു. ചായയും നാരാങ്ങാവെള്ളവും ചെറുകടികളുമായി ലഘുഭക്ഷണശാലയും സജീവമായി പ്രവർത്തിച്ചു. ബൂത്തിനകത്ത് കൂളറും ചൂടുവെള്ളവും തണുത്ത വെള്ളവും ലഭ്യമാക്കി. ലഘുഭക്ഷണശാലയും ഒരുക്കി.
ശാരീരിക അവശതകൾ നേരിടുന്നവർക്ക് വീൽച്ചെയറുകൾ, നഴ്‌സിന്റെ സേവനവും ആംബുലൻസ് സൗകര്യവും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GNEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL