SignIn
Kerala Kaumudi Online
Sunday, 26 July 2026 12.40 PM IST

ഹൽവ പ്രതീക്ഷിച്ചെത്തിയ ജെൻസികൾക്ക് നിരാശ

കൊല്ലം: തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച ഹൽവ പ്രതീക്ഷിച്ച് രാവിലെ ഏഴിന് തന്നെ പോളിംഗ് ബൂത്തുകളിലെത്തിയ ജെൻസികൾക്ക് നിരാശ. ജില്ലയിലെ ഭൂരിഭാഗം പോളിംഗ് ബൂത്തുകളിലും ഹൽവയുടെ പൊടിപോലും ഇല്ലായിരുന്നു.

ജില്ലയിൽ ആകെ 2256 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ എത്തിച്ചത് ആകെ 200 കഷണം ഹൽവയാണ്. പ്രചാരണത്തിനായി ചില ബൂത്തുകളിൽ കുറച്ചധികം കഷണം ഹൽവ എത്തിച്ചു. ബാക്കിയുണ്ടായിരുന്നത് ഓരോ മണ്ഡലത്തിലെയും ചില ബൂത്തുകൾക്ക് ഓരോന്ന് മാത്രം നൽകി. ഇത് ആ ബൂത്തുകളിൽ ആദ്യമെത്തിയ ജെൻസികൾക്ക് കിട്ടി. എന്നാൽ ചിലയിടങ്ങളിൽ ജൻസി വോട്ടർമാർ നിരാശരാകാതിരിക്കാൻ ബി.എൽ.ഒമാർ സ്വന്തമായി ഹൽവ വാങ്ങി വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GNEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL