SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

ആഡംബര കാർ വീടിന്റെ ഗേറ്റ് തകർത്ത് പാഞ്ഞുകയറി

kunnathoor-
ഭരണിക്കാവ് - കുമരഞ്ചിറ റോഡിൽ നാലുമുക്കിന് സമീപം വീടിൻ്റെ ഗേറ്റ് തകർത്ത് അകത്തേക്ക് പാഞ്ഞു കയറിയ വാഹനം

കുന്നത്തൂർ: ഭരണിക്കാവ് - കുമരഞ്ചിറ റോഡിൽ നാലുമുക്കിന് സമീപം അമിതവേഗതയിലെത്തിയ ആഡംബര കാർ വീടിന്റെ ഗേറ്റ് തകർത്ത് പാഞ്ഞുകയറി. കഴിഞ്ഞ ദിവസം വൈകിട്ട് 4 ഓടെയാണ് അപകടം. ഭരണിക്കാവ് എൻ.ആർ വെജിറ്റബിൾസ് ഉടമ നൗഷാദിന്റെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്.

നിയന്ത്രണം വിട്ടുവന്ന കാർ ഗേറ്റ് തകർത്ത് മുറ്റത്തെ സിമന്റ് ബെഞ്ചുകൾ ഇടിച്ചുതെറിപ്പിച്ചശേഷം മതിലിൽ ഇടിച്ചാണ് നിന്നത്. അപകടസമയത്ത് വീട്ടുകാർ ഗേറ്റ് പൂട്ടി പുറത്തുപോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിന് പിന്നാലെ തകർന്ന വാഹനം സ്ഥലത്തുനിന്ന് നീക്കം ചെയ്യാൻ യുവാക്കൾ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. ഇത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. ശൂരനാട്, ശാസ്‌താംകോട്ട എന്നിവിടങ്ങളിൽ നിന്ന് പൊലീസ് എത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL