
കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയൻ പരിധിയിലെ കിളികൊല്ലൂർ കന്നിമേൽ 497-ാം നമ്പർ ശാഖ പുനഃസംഘടിപ്പിച്ചു. യോഗം യൂണിയൻ പ്രസിഡന്റ് ജെ.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി മനോജ് കുമാർ മണ്ണാശേരി അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗം കെ.ആർ.സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വാസുദേവ കിഷോർ ഗുരുക്കളെ ആദരിച്ചു. പുതിയ ഭാരവാഹികളായി പി.സുരേഷ് കുമാർ (പ്രസിഡന്റ്), ജി.ഗിരീഷ് കുമാർ (സെക്രട്ടറി), വി.ഗോപാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
