SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

മകൾ അമ്മയെ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നെന്ന് പരാതി

കൊല്ലം: അമ്മയെ ജില്ലാ ആശുപത്രിയിൽ ഉപേക്ഷിച്ച് മകൾ കടന്നുകളഞ്ഞതായി പരാതി. ശസ്ത്രക്രിയ ചെയ്ത മുറിവിൽ പുഴുവരിക്കുന്ന നിലയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശിയായ കലയെയാണ് (38) മകൾ കഴിഞ്ഞ ദിസം ജില്ലാ ആശുപത്രിയിൽ എത്തിച്ച ശേഷം ഉപേക്ഷിച്ച് പോയത്. മൈസൂരുവിൽ ജോലി ചെയ്തിരുന്ന കലയ്ക്ക് നട്ടെല്ലിന് സമീപം ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ച കൊല്ലത്ത് താമസിക്കുന്ന മകളുടെ വീട്ടിലെത്തി. എന്നാൽ വേണ്ട രീതിയിൽ മകൾ ശുശ്രൂഷിക്കാൻ തയ്യാറായില്ലെന്നായിരുന്നു ആക്ഷേപം. മുറിവിൽ നിന്ന് പുഴു വന്ന് തുടങ്ങിയതോടെ കഴിഞ്ഞ ബുധനാഴ്ചയാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അവശ നിലയിലായിരുന്ന ഇവരെ പിന്നീട് ആശുപത്രി അധികൃതരും സാമൂഹിക പ്രവർത്തകൻ ശക്തികുളങ്ങര ഗണേശും ഇടപെട്ട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയെ നോക്കാൻ കഴിയില്ലെന്ന നിലപാടാണ് ഫോണിൽ ബന്ധപ്പെട്ടവരോട് മകൾ അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL