SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

അനുസ്‌മരണ സമ്മേളനം

chaspter-
അനുസ്‌മരണ സമ്മേളനം

മയ്യനാട്: വിശ്വഭാരതി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആംഗലേയ സാഹിത്യ അദ്ധ്യാപകൻ ശർമ്മയുടെ ഒന്നാമത് സ്‌മൃതി ദിനം കൊല്ലം പ്രൊഫഷണൽ ചാപ്റ്റർ കോളേജ് ഡയറക്ടർ ടി.മോഹനൻ ഉദ്‌ഘാടനം ചെയ്തു. കേരള പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വേണുഗോപാലപിള്ള അദ്ധ്യക്ഷത വഹി​ച്ചു. മുട്ടയ്ക്കാവ് കെ.കെ.വി.യു.പി എസി​ൽ നടന്ന ചടങ്ങി​ൽ വിശ്വഭാരതി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മുരളി രാഘവൻ സ്വാഗതവും സൊസൈറ്റി സെക്രട്ടറി മണിരാമൻ നന്ദിയും പറഞ്ഞു..മലയാളം ഐക്യവേദി കൊല്ലം ജില്ലാ സെക്രട്ടറി പ്ലാക്കാട് ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി ട്രഷറർ സാജു ഗോപിനാഥ് കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. മാസ്റ്റേഴ്സ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ എസ്.ഷാനവാസ്, അഡ്വ .കെ.രാജീവ്, അഡ്വ.ആർ.രാധാകൃഷ്ണൻ (അമൃത പബ്ലിക് സ്കൂൾ ഡയറക്ടർ), ശ്രീലേഖ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL