SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

പാചക വാതക പ്രതിസന്ധി അടുക്കളയിലേക്ക് ഉടൻ സിറ്റി ഗ്യാസ്

പദ്ധതി വേഗത്തിലാക്കാൻ പൊതു വിതരണ വകുപ്പ്

കൊല്ലം: പശ്ചിമേഷ്യൻ .യുദ്ധം കാരണം രൂപപ്പെട്ട എൽ.പി.ജി പ്രതിസന്ധി പരിഹരിക്കപ്പെടാത്ത പശ്ചാത്തലത്തിൽ, പൈപ്പുകളിലൂടെ അടുക്കളയി​ൽ സി.എൻ.ജി (സമ്മർദ്ദി​ത പ്രകൃതി​ വാതകം) എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വേഗത്തിലാക്കാൻ ഇടപെടലുമായി പൊതുവിതരണ വകുപ്പ്. സിറ്റി ഗ്യാസ് പദ്ധതിക്കുള്ള അനുമതികൾ വേഗത്തിലാക്കാനും തടസങ്ങൾ നീക്കാനും പൊതുവിതരണ വകുപ്പ് നോഡൽ ഓഫീസറെ നിയമിച്ചു.

പൊതുവിതരണ വകുപ്പിന്റെ ഇടപെടൽ ജില്ലയിലെ സിറ്റി ഗ്യാസ് പദ്ധതിക്ക് വേഗം പകരും. ചവറയിലെ കെ.എം.എം.എൽ ഭൂമിയിൽ ദ്രാവക രൂപത്തിലുള്ള പ്രകൃതിവാതകം പൈപ്പുകളിലൂടെ കടത്തി​വിടുന്നതിനുള്ള പ്ലാന്റിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. പൈപ്പ് ലൈനുകൾ സ്ഥാപിച്ച് മേയ് പകുതിയോടെ വീടുകളിലും സ്ഥാപനങ്ങളിലും പ്രകൃതിവാതകം വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പൈപ്പ് സ്ഥാപിക്കുന്നതിനൊപ്പം ഗാർഹിക കണക്ഷനും നൽകും.

പന്മന പഞ്ചായത്തിലാകും ആദ്യ വിതരണം. തുടർന്ന് പൈപ്പുകൾ സ്ഥാപിക്കുന്ന മുറയ്ക്ക് മറ്റ് പഞ്ചായത്തുകളിലേക്കും പ്രകൃതിവാതകം എത്തും. കൂടുതൽ പ്രദേശങ്ങളിൽ പ്രകൃതിവാതക കണക്ഷൻ എത്തുന്നതോടെ അവിടങ്ങളിൽ ഉപയോഗിച്ചിരുന്ന എൽ.പി.ജി മറ്റ് സ്ഥലങ്ങൾക്ക് ലഭ്യമാക്കി​ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

ജാഗ്രതയോടെ പൊതുവിതരണ വകുപ്പ്


 പൈപ്പിടാനുള്ള അനുമതികൾ വേഗത്തിലാക്കും
 ഇടപെടൽ തദ്ദേശ, വാട്ടർ അതോറിട്ടി, പൊതുമരാമത്ത് ഓഫീസുകളിൽ
 ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദ്ദേശം
 24 മണിക്കൂറിനകം അനുമതി നൽകണമെന്ന് നിർദ്ദേശം
 റോഡ് പുനസ്ഥാപിക്കൽ തുകയിൽ കടുംപിടിത്തം പാടില്ല

 പുനസ്ഥാപിക്കൽ നടപടികളിൽ സത്യവാങ്മൂലം വാങ്ങാം

 സിറ്റി ഗ്യാസ് കമ്പിനി 24 മണിക്കൂറും പ്രവർത്തിക്കണം
 നിർമ്മാണ പ്രവൃത്തികൾ 24 മണിക്കൂറും തുടരാം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL