SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

ശ്രീനാരായണഗുരു സാഹിത്യോത്സവം മേയ് 1 മുതൽ ചാത്തന്നൂരിൽ

കൊല്ലം: അറിവ്- ത്രൂ ദി സോൾ ഒഫ് ഗുരുവിന്റെ 4-ാമത് ശ്രീനാരായണഗുരു സാഹിത്യോത്സവം മേയ് 1 മുതൽ 3 വരെ ചാത്തന്നൂർ വിളപ്പുറം ആനന്ദവിലാസം ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും.
1 ന് രാവിലെ 10ന് അരുവിപ്പുറം മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. പുരാണ പാരായണത്തിൽ അഞ്ച് പതിറ്റാണ്ട് പിന്നിട്ട നിലത്തെഴുത്ത് ആശാൻ എം.ബാഹുലേയനെയും കർഷകരായ സി.എസ്.ഗംഗ, ജി.കൃഷ്ണൻകുട്ടി പിള്ള, രാജേഷ് വാമദേവൻ, പ്രകാശ് നടേശൻ എന്നിവരേയും വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി ത്യാഗീശ്വരൻ ആദരിക്കും. കുട്ടികളുടെ ക്യാമ്പ് ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് കൃഷ്ണനും കാർഷിക വിപണന മേള പഞ്ചായത്ത് അംഗം ബിന്ദു സുനിലും ഉദ്ഘാടനം ചെയ്യും. അറിവ് പ്രസിഡന്റ് ബി.സജൻലാൽ അദ്ധ്യക്ഷനാകും. 2 ന് രാവിലെ 9.30ന് ക്യാമ്പ്പ്, ഉച്ചയ്ക്ക് 2ന് കവിയരങ്ങ്. കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്യും. ജി.ദിവാകരൻ അദ്ധ്യക്ഷനാകും. ഗംഗാധരൻ പാണിയിൽ (ശാസ്താംപാട്ട്), നല്ലാൻ ആശാൻ (കമ്പടികളി), മാതു ആശാൻ (ഭജനപ്പാട്ട്) എന്നിവരുടെ അനുസ്മരണാർഥം 3.30ന് പാട്ടഴക് ചലച്ചിത്ര പിന്നണിഗായിക ആലിസ് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.ഫൽഗുനൻ അനുസ്മരണ പ്രഭാഷണം നടത്തും. സുജ വദനൻ അദ്ധ്യക്ഷത വഹിക്കും.
3ന് രാവിലെ 10ന് 'സമഗ്രജീവിതം ഗുരുവചനങ്ങളിലൂടെ' എന്ന വിഷയത്തിൽ ഡോ.പി.കെ.സാബുവിന്റെ പ്രഭാഷണം.എസ്.സുജൻ അദ്ധ്യക്ഷനാകും. 11.30ന് 'ഗുരുവിന്റെ മൗനം' എന്ന വിഷയത്തിൽ ഡോ.എം.എ. സിദ്ദിഖിക്കിന്റെ പ്രഭാഷണം. എ.ഷാനവാസ് അദ്ധ്യനാകും. ഉച്ചയ്ക്ക് 2ന് 'ഗുരുവും അറിവും' എന്ന വിഷയത്തിൽ ഡോ..അജയൻ പനയറ പ്രഭാഷണം നടത്തും. ശ്രീജ ഷാജികുമാർ അദ്ധ്യക്ഷയാകും. 3.30ന് യോഗാ ഡാൻസ്. 3.40ന് സമാപന സഭ കവി പ്രഫ.വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ജൻ ശിക്ഷൻ സൻസ്ഥാന്റെ സഹകരണത്തോടെ നടക്കുന്ന സൗജന്യ തയ്യൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജൻ ശിക്ഷൻ കൊല്ലം ചെയർമാൻ ആർ.രാധാകൃഷ്ണൻ നിർവഹിക്കും. ബി.സജൻ ലാൽ അദ്ധ്യക്ഷത വഹിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL