കൊല്ലം: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കൊട്ടിയം ഷീലാഭവനിൽ നിഹാൽ നജീബിന് (22) സൂര്യാതപമേറ്റു. പള്ളിമുക്കിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന നിഹാൽ ജോലിക്കെത്തിയ ശേഷം മറ്റൊരാവശ്യത്തിനായി കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതിനിടെ വലതുകൈയിൽ പുകച്ചിൽ അനുഭവപ്പെട്ടു. സ്വയം നടത്തിയ പരിശോധനയിൽ പൊള്ളലേറ്റ തൊലിപ്പുറം വെള്ളം നിറഞ്ഞ് പൊങ്ങിയിരുന്നു. ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
