SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.24 AM IST

നിതിൻ രാജിന്റെ മരണം ദുരൂഹം

ss
ദലിത് ആദിവാസി മഹാസഖ്യം സംസ്ഥാന നേതൃസമ്മേളനം രക്ഷാധികാരി പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം. ദന്തൽ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിന് ഇടയായ സംഭവത്തിന്റെ ദുരൂഹത നീങ്ങിയിട്ടില്ലെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റും ദളിത് ആദിവാസി മഹാസഖ്യ രക്ഷാധികാരിയുമായ പി.രാമഭദ്രൻ പറഞ്ഞു.ദലിത് ആദിവാസി മഹാസഖ്യം സംസ്ഥാന നേതൃസമ്മേളനം ക്യു.എ.സി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോളേജ് പ്രിൻസിപ്പലിനേയും അദ്ധ്യാപകർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരെയും ചോദ്യം ചെയ്യണം.ദന്തൽ കോളേജ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് 300 മീറ്റർ മാറി നിൽക്കുന്ന മെഡിക്കൽ കോളേജിന്റെ മുറികളിൽ നിതിൻ രാജ് എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണം.ലോൺ ആപ്പിൽ കുരുക്കി കേസ് തീർക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് രാമചദ്രൻ മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.രവികുമാർ, വിവിധ സംഘടനാ പ്രതിനിധികളായ അഡ്വ.വി.ആർ.രാജു,വി.കെ ഗോപി,ജോസ് ആച്ചിക്കൽ, ആർ.രാജേഷ്,കെ. രാജൻ, കാവുവിള ബാബുരാജൻ, എം.ടി.ജയരാജൻ,കെ.കെ.നാരായണൻ, പി.ജയമോൾ, ഒ.സുധാമണി,സി.ഡി. മോഹനൻ,എ.മുരുകദാസ്, കർണൻ ജ്യോതി,പി.മഞ്ജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL