SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

വായനക്കളരി ഉദ്ഘാടനം

photo
ലാലാജി സ്മാരക ഗ്രന്ഥശാലയില്‍ വായനക്കളരി ഉദ്ഘാടനവും അനുമോദനവും സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് ജേതാവ് മനോജ് അഴീക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ലാലാജി സ്മാരക ഗ്രന്ഥശാലയിൽ വായനക്കളരി ഉദ്ഘാടനവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. സംസ്ഥാന ബാലസാഹിത്യ അവാർഡ് ജേതാവ് മനോജ് അഴീക്കൽ വായനക്കളരി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഏഴ് വർഷം ലാലാജി ബാലവേദി അംഗമായി പ്രവർത്തിച്ച അഫ്ര മർസിനെ ചടങ്ങിൽ ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പ്രൊഫ: കെ.ആർ. നീലകണ്ഠപ്പിള്ള അദ്ധ്യക്ഷത സെക്രട്ടറി ഡോ. കെ. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ കോടിയാട്ട് രാമചന്ദ്രൻ പിള്ള, ലൈബ്രേറിയൻ സജീവ് കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡോ. കെ. കൃഷ്ണകുമാ സ്വാഗതവും ബാലവേദി സെക്രട്ടറി ആഫ്ര മർസിന്‍ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL