SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

പ്രതിഷേധിച്ച് ശിവഗിരി ധർമ്മ ഭട സംഘം

കൊല്ലം: മഹാകവി കുമാരനാശന്റെ ജന്മം കൊണ്ട് പവിത്രമായ കായിക്കര തൊമ്മൻവിളാകം തറവാട് അനധികൃതമായി മത്സ്യ കമ്മിഷൻ കടകളാക്കി മാറ്റാനുള്ള അധികൃതരുടെ നീക്കം ഉടൻ ഉപേക്ഷിക്കണമെന്ന് ശിവഗിരി ധർമ്മ ഭട സംഘം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ആശാന്റെ പുണ്യ ഭൂമിയിൽ മത്സ്യ മൊത്ത മാർക്കറ്റ് തുടങ്ങി അഴിമതിയിലൂടെ കോടികൾ ഉണ്ടാക്കാനുള്ള നീക്കം മഹാകവിയെ തികച്ചും അപമാനിക്കലാണ്. മഹാകാവ്യമെഴുതാതെ മഹാകവിയായ ആശാന്റെ മഹത്വം തിരിച്ചറിയാത്തവരാണ് ഇത്തരം ഹീന നീക്കങ്ങൾക്ക് പിന്നിലെന്ന് യോഗം ആരോപിച്ചു. സംസ്ഥാന സമിതി യോഗം അഡ്വ. അനിൽ ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ ജെ.പി. കുളക്കട അദ്ധ്യക്ഷനായി. നെടുമൺ കാവ് രാജേന്ദ്രൻ, വരിഞ്ഞം കൃഷ്ണകുമാർ, നളൻ പാരിപ്പള്ളി, ശ്യാമള സോമൻ, രാജാറാം കണ്ണങ്കോട്, അഭിഭാഷകരായ കെ.എം. ജയാനന്ദൻ, കൊല്ലം വി.പ്രസാദ്, കല്ലുവാതുക്കൾ സുനിൽകുമാർ, ഷിബു സഹദേവൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL