SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

പാമ്പ് വേലായുധൻ അനുസ്മരണം

ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ പാമ്പ് വേലായുധൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഓ‌ർമ്മദിനം സംഘടിപ്പിച്ചു. പിന്നണി ഗായകൻ പന്തളം ബാലൻ ഉദ്ഘാടനം ചെയ്തു. സ്നേക് മാസ്റ്റർ വാവ സുരേഷ് മുഖ്യാതിഥിയായി. അസീസ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിനകത്തും പുറത്തും സർപ്പയജ്ഞങ്ങൾ നടത്തി പ്രസിദ്ധി നേടിയ വ്യക്തിയാണ് പാമ്പ് വേലായുധൻ. 45 വിഷപ്പാമ്പുകളോടൊത്ത് 681 മണിക്കൂർ കണ്ണാടിക്കൂട്ടിൽ കഴിഞ്ഞതോടെ ലോക പ്രസിദ്ധി ലഭിച്ചിരുന്നു. പാമ്പ് വേലായുധന്റെ ഭാര്യ സരോജിനി, മകൾ സംഗീത, മരുമകൻ ജിതേഷ് എന്നിവരും വിവിധ ജില്ലകളിൽ നിന്നുള്ള പാമ്പ് പിടിത്തക്കാരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. പാമ്പ് സംരക്ഷകർക്ക് ചടങ്ങിൽ ആദരവ് നൽകി. വാവ സുരേഷിന് പ്രത്യേക പുരസ്കാരം സമർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL