കൊല്ലം: കിണറ്റിൽ വീണ വൃദ്ധനെ ചാമക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. വള്ളിക്കീഴ് കിഴക്കതിൽ കോയാക്കുട്ടിയെയാണ് (80) രക്ഷിച്ചത്. ഇന്നലെ രാവിലെ 8.20ന് ആയിരുന്നു സംഭവം. ചാമക്കട സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ബിബിൻ മാത്യു കിണറ്റിൽ ഇറങ്ങി നെറ്റിന്റെയും റോപ്പിന്റെയും കോയാക്കുട്ടിയെ കരയ്ക്കെത്തിച്ചു. തലയ്ക്ക് പൊട്ടൽ ഏറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫീസർ മണിയൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഷിഹാബുദ്ദീൻ, എഫ്.ആർ.ഒമാരായ ഷെഫീക്ക്, ദിലീപ്, ശരത്ചന്ദ്രൻ ശബരി, ഫയർഫോഴ്സ് ഡ്രൈവർമാരായ സജി, വിമൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |