SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

പാർട്ടി വിട്ടത് 4 പേർ മാത്രമെന്ന് ജെ.എസ്.എസ് ഭാരവാഹികൾ

കൊല്ലം: ജില്ലയിൽ മുൻ ജില്ലാ സെക്രട്ടറി അടക്കം നാല് പേർ മാത്രമാണ് പാർട്ടി വിട്ടതെന്ന് ജെ.എസ്.എസ് ജില്ലാ സെക്രട്ടറി എല്ലയ്യത്ത് ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിലെ ഭാരവാഹികളോ പ്രവർത്തകരോ പാർട്ടി വിട്ടിട്ടില്ല. മൂന്ന് മാസം മുൻപ് അന്നത്തെ ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അതിന് പിന്നാലെ നടപടി നേരിട്ട ജില്ലാ സെക്രട്ടറിയും നാല് പ്രവർത്തകരും പാർട്ടി വിട്ടു. തുടർന്ന് മുൻ ജില്ലാ പ്രസിഡന്റ് എല്ലയ്യത്തു ചന്ദ്രനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൂന്ന് മാസം മുൻപ് പാർട്ടി വിട്ടുപോയവർ ഇപ്പോൾ പാർട്ടിയിൽ നിന്നു രാജിവച്ചുവെന്ന തരത്തിൽ നടക്കുന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. അദ്ദേഹം ജെ.എസ്.എസിന്റെ നിയമസഭ തിര‌ഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നില്ല. വർഷങ്ങൾ മുൻപ് അദ്ദേഹം ജെ.എസ്.എസ് വിട്ടിരുന്നു. പിന്നീട് പല പാർട്ടികളിൽ പ്രവർത്തിച്ച ശേഷം വീണ്ടും ജെ.എസ്.എസിൽ എത്തിയതാണെന്നും എല്ലയ്യത്ത് ചന്ദ്രൻ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സുനിൽ ദത്ത്, ഭാരവാഹികളായ ഹരി പട്ടാഴി, എൻ. ബാഹുലേയൻ, നീലികുളം സിബു, വി.പി. അനിൽകുമാർ, വേലായുധൻ, എലിസബത്ത്, തുളസി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL