
പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷകൾക്കുമപ്പുറമുള്ള വിജയമാണ് കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പി.സി.വിഷ്ണുനാഥ് നേടിയത്. 2021ലെ 4523 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 32564 ആയി ഉയർത്തി. കഴിഞ്ഞ തവണത്തെ പരാജയം മറികടക്കാൻ എൽ.ഡി.എഫിന്റെ സംഘടനാ സംവിധാനം ശക്തമായി പ്രവർത്തിച്ചെങ്കിലും വോട്ടിൽ വലിയ ഇടിവുണ്ടായി. കഴിഞ്ഞ തവണത്തെ പരാജയത്തിൽ ഇവിടെ സംഘടനാ നടപടി ഉണ്ടായിരുന്നു. ഇത്തവണയും സി.പി.എമ്മിൽ പരിശോധനകൾക്കും നടപടിക്കും സാദ്ധ്യതയുണ്ട്. ബി.ഡി.ജെ.എസിൽ നിന്ന് സീറ്റ് വാങ്ങി മത്സരിച്ച ബി.ജെ.പി വോട്ട് 18996 ആയി ഉയർത്തി. പക്ഷെ പാർട്ടി വോട്ടുകൾ പൂർണമായും ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |