SignIn
Kerala Kaumudi Online
Sunday, 28 June 2026 1.49 AM IST

ഞെട്ടിച്ച് അഡ്വ. വിഷ്ണു മോഹൻ

vishnu

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ എൽ.ഡി.എഫ് വമ്പൻ ഭൂരിപക്ഷത്തോടെയുള്ള വിജയം ഉറപ്പിച്ച ഇരവിപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായ അഡ്വ. വിഷ്ണുമോഹൻ നേടിയത് വമ്പൻ അട്ടിമറി വിജയം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ആർ.എസ്.പിക്കുള്ളിലെ തർക്കങ്ങൾ സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തെ വിഷ്ണു മോഹൻ ചടുലമായ ഇടപെടലുകളിലൂടെ അതിവേഗം മറികടന്നു. സൗമ്യമായ ഇടപെടലിലൂടെ മണ്ഡലത്തിൽ അതിവേഗം സ്വീകാര്യത നേടി. അതേസമയം മണ്ഡലത്തിലെ ഇടത് വോട്ടുകൾ ചോർന്നു. എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളിലും യു.ഡി.എഫ് ലീഡ് നേടി. ഇത്തവണ എൻ.ഡി.എ വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ കാര്യമായ വോട്ട് വർദ്ധന സൃഷ്ടിക്കാനായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL