SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

മിന്നൽപ്പിണറായി എം.എം.നസീർ

mmn

ഇടതുപക്ഷത്തിന്റെ സംസ്ഥാനത്തെ ശക്തികേന്ദ്രങ്ങളിലൊന്നായ ചടയമംഗലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായ എം.എം.നസീർ നേടിയത് ഞെട്ടിക്കുന്ന വിജയം. ഇവിടെ മന്ത്രി ജെ.ചിഞ്ചുറാണി പരാജയപ്പെട്ടത് എൽ.ഡി.എഫിനും സി.പി.ഐക്കും വലിയ നാണക്കേടായി. പുനലൂരിന് പകരം ചടയമംഗലം സീറ്റ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത് മുന്നണിക്കുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. സീറ്റ് വിട്ടുകൊടുക്കാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ അവസാനഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് എം.എം.നസീറിന് സീറ്റ് ലഭിച്ചത്. ഇവിടെ എൻ.ഡി.എയുടെ വോട്ടിൽ നേരിയ ഇടിവുണ്ടായി. ചടയമംഗലത്തെ സി.പി.ഐക്കുള്ളിലെ സംഘടനാ പ്രശ്നങ്ങൾ എൽ.ഡി.എഫിനുണ്ടായ തിരിച്ചടിയുടെ കാരണങ്ങളിലൊന്നാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL