SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

സ്വയംതൊഴിൽ വായ്പ: അപേക്ഷ ക്ഷണിച്ചു

കൊല്ലം: സംസ്ഥാന പട്ടികജാതി, ​പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലാ കാര്യാലയം മുഖേന നടപ്പാക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ താലൂക്കുകളിൽപ്പെട്ട പട്ടികജാതി,​പട്ടികവർഗ വിഭാഗത്തിലെ തൊഴിൽ രഹിതർക്കാണ് അവസരം. 18​നും 55​നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 4 മുതൽ 7.5 ശതമാനം വരെയാണ് പലിശ നിരക്ക്. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യമായി ഹാജരാക്കണം. വിവരങ്ങൾക്ക് കൊല്ലം റെയിൽവേ സ്റ്റേഷൻ റോഡിൽ കർബല ജംഗ്ഷനിലുള്ള ജില്ലാ പഞ്ചായത്ത് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0474 2764440, 9400068502.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL