SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

കിണറ്റിൽ ഇറങ്ങുമ്പോൾ കരുതലുണ്ടാവണം

വേനൽക്കാല കിണർ ശുചീകരണം അപകടകരം

കൊല്ലം: വേനൽക്കാലത്ത് കിണർ വൃത്തിയാക്കുന്നതിനിടെയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത കാട്ടണമെന്ന് വി​ദഗ്ദ്ധർ. വിഷവാതകം ശ്വസിച്ചും, കയർ പൊട്ടിയും, മണ്ണ് ഇടിഞ്ഞുമുള്ള അപകടങ്ങളാണ് പ്രധാനമായും ഉണ്ടാകുന്നത്. കിണറ്റി​ൽ ഓക്‌​സിജൻ കുറയുന്നതും മീഥേൻ, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വിഷവാതകങ്ങൾ അടിഞ്ഞുകൂടുന്നതും ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമാകും.

കിണറ്റി​ൽ ഇറങ്ങാൻ ഉപയോഗിച്ച കയർ പൊട്ടുകയോ കൃത്യമായി കെട്ടാതിരിക്കുകയോ ചെയ്യുന്നത് വീഴ്ചയ്ക്ക് ഇടയാക്കും. ആഴം കൂടിയതും പഴയതുമായ കിണറുകൾ വൃത്തിയാക്കുമ്പോൾ മണ്ണ് ഇടിഞ്ഞു വീഴാനും കിണറിന്റെ പാലം തകരാനും സാദ്ധ്യതയുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ കിണർ വൃത്തിയാക്കുന്ന തൊഴിലാളികളും അവരെ നിയോഗിക്കുന്ന വീട്ടുടമകളും സുരക്ഷാ നടപടികൾ ഉറപ്പുവരുത്തണം.


മെഴുകുതിരി അത്യാവശ്യം


 കത്തുന്ന മെഴുകുതിരി കിണറ്റിലിറങ്ങുന്നതിന് മുമ്പ് താഴ്ത്തി നോക്കുക

 മെഴുകുതിരി അണയുമെങ്കിൽ ഓക്‌സിജൻ ലഭ്യത കുറവാണെന്ന് ഉറപ്പാക്കാം

 ഇലയുള്ള മരച്ചില്ലകൾ കയറിൽ കെട്ടി ഇറക്കുകയും മുകളിലേക്ക് വലിച്ചുകയറ്റുകയും ചെയ്യുന്നത് വായുസഞ്ചാരം ഉറപ്പാക്കും

 കിണറിൽ ഇറങ്ങുമ്പോൾ ഹെൽമെറ്റ്, സുരക്ഷാ ബെൽറ്റ്, ദൃഢതയുള്ള കയറുകൾ എന്നിവ ഉപയോഗിക്കണം

 കിണറിന്റെ പാലം ഉറപ്പുള്ളതാണോയെന്ന് പരിശോധിക്കണം

 പരിചയസമ്പന്നർ ആണെങ്കിലും കിണറ്റിൽ ഇറങ്ങുമ്പോൾ, അധികം മുറുകാത്ത തരത്തിൽ അരയിൽ ഒരു കയർ കെട്ടണം

 കയറിന്റെ മറുഭാഗം മുകളിൽ എവിടെയെങ്കിലും കെട്ടുകയോ സഹായത്തിനുള്ള ആളെ ഏൽപ്പിക്കുകയോ ചെയ്യണം

.........................


കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ ഒരാൾ സഹായത്തിനായി മുകളിൽ നിൽക്കുന്നത് അഭികാമ്യം. ശ്വാസംമുട്ടലോ തലകറക്കമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ മുകളിലേക്ക് കയറുക. അടിയന്തര സാഹചര്യം ഉണ്ടായാൽ എത്രയും പെട്ടെന്ന് ഫയർഫോഴ്സി​നെ അറി​യി​ക്കണം

അധി​കൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL