SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

അ​തി​ഥി അ​ദ്ധ്യാ​പ​ക ഒ​ഴി​വ്, 12ന് അഭി​മുഖം

കൊ​ല്ലം: കൊ​ട്ടി​യം എം.എം.എൻ.എ​സ്.എ​സ് കോ​ളേ​ജിൽ 2026-2027 അ​ദ്ധ്യാ​യ​ന വർ​ഷത്തേ​ക്ക് ജ​ന്തു​ശാ​സ്​ത്രം, സ​സ്യ​ശാ​സ്​ത്രം, ര​സ​ത​ന്ത്രം, ഗ​ണി​ത​ശാ​സ്​ത്രം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം, കാ​യി​ക​വി​ഭാ​ഗം, പൊ​ളി​റ്റി​ക്കൽ സ​യൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ അ​തി​ഥി അ​ദ്ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 12ന് രാ​വി​ലെ 9 ​മു​തൽ കോ​ളേ​ജിൽ നടക്കും. കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ മേ​ധാ​വി പു​റ​പ്പെ​ടു​വി​ച്ച എ​സ്.ഒ.പി പ്ര​കാ​രം, കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ മേ​ധാ​വി​യു​ടെ പോർ​ട്ട​ലിൽ ര​ജി​സ്​റ്റർ ചെ​യ്​ത് ര​ജി​സ്‌​ട്രേ​ഷൻ സർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച, യു​ജി​സി നി​ഷ്കർ​ഷി​ച്ച വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വർ അസൽ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​കർ​പ്പു​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​ന് എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് പ്രിൻ​സി​പ്പൽ അ​റി​യി​ച്ചു. നേ​ര​ത്തേ അ​പേ​ക്ഷി​ക്കാ​ത്ത​വർ​ക്കും അ​ഭി​മു​ഖ​ത്തി​ന് പ​ങ്കെ​ടു​ക്കാം. ഫോൺ: 04742530522, 6238106832.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL