SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

ബാലഗോപാലിനുവേണ്ടി പൊലീസ് വീഡിയോ, വിവാദം

കൊല്ലം: കൊട്ടാരക്കരയിൽ വിജയിച്ച മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ അഭിനന്ദിച്ച് പൊലീസ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വീഡിയോ ചെയ്തെന്ന് പരാതി. പൊലീസ് അസോസിയേഷന്റെയും ഓഫീസേഴ്സ് അസോസിയേഷന്റെയും റൂറൽ, ജില്ലാ നേതാക്കൾ ചേർന്നാണ് വീഡിയോ തയ്യാറാക്കിയത്. മന്ത്രിയെന്ന നിലയിൽ റൂറൽ പൊലീസിൽ കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ, സർക്കാരിന്റെ നേട്ടങ്ങൾ, ഉദ്യോഗസ്ഥർക്ക് ലഭിച്ച ഡി.എ ഉൾപ്പടെയുള്ള ആനുകൂല്യങ്ങളുടെ വിവരങ്ങൾ എന്നിവ ചേർത്താണ് ഉദ്യോഗസ്ഥർ പറയുന്ന നിലയിൽ വീഡിയോ പുറത്തിറങ്ങിയത്.
എന്നാൽ ഇതിൽ കെ.എൻ.ബാലഗോപാലിന്റെ ചിത്രവും കൂടി ചേർത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടത് പ്രവർത്തകർ ഉപയോഗിച്ചു. സർവീസിലുള്ള ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ ചുവയുള്ള വീഡിയോ പുറത്തിറക്കിയെന്ന നിലയിലാണ് കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തകർ പരാതിയുമായി രംഗത്ത് വന്നത്. റൂറൽ എസ്.പിക്കും ഡി.ജി.പിക്കും പരാതി നൽകി. സർക്കാരിന്റെ മാറ്റം പൊലീസ് അസോസിയേഷനിലും പ്രകടമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL