SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.30 AM IST

അവധിക്കാല ക്യാമ്പ് സമാപനം

കൊല്ലം: പെരിനാട് കലാവേദി വനിതാരംഗത്തിന്റെ 39 -ാം വാർഷികാഘോഷത്തിന്റെയും സർഗ്ഗകേളി 2026 അവധിക്കാല ക്യാമ്പിന്റെ സമാപനത്തിന്റെയും പൊതുസമ്മേളനം കൊല്ലം മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു.

വനിതാരംഗം പ്രസിഡന്റ് വസന്ത സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കലാവേദി വനിതാരംഗം ഏർപെടുത്തിയ വനിതാ രത്‌നം പുരസ്‌കാരം അഭിനേത്രിയും സംഘാടകയും സംവിധായികയുമായ ഉഷാ ഉദയന് മേയർ സമ്മാനിച്ചു. കൊല്ലം കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ എം.എസ്. ഗോപകുമാർ, അഞ്ചാലുംമൂട് വെസ്റ്റ് കൗൺസിലർ റീജ സുഗുണൻ, ഗ്രന്ഥശാല നേതൃസമിതി കൺവീനർ എൻ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് കലാവേദി ചെയർമാൻ ആർ. സജീവ്കുമാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വനിതാ രംഗം സെക്രട്ടറി അനുപമ ബിജു സ്വാഗതവും ട്രഷറർ ഷെമി വിജയൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL