SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

നെടുമ്പന ഗാന്ധിഭവനി​ൽ മാതൃദി​നാഘോഷം

gandhi-
ലോക മാതൃദിനം നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ ആഘോഷിച്ചു

കൊല്ലം :നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ മാതൃദി​നാഘോഷവും അമ്മമാരെ ആദരി​ക്കലും കൊല്ലം ജില്ലാ പഞ്ചായത്തംഗം സുമാലാൽ ഉദ്ഘാടനം ചെയ്തു. സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നെടുമ്പന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ മുഖ്യ പ്രഭാഷണം നടത്തി. മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം മുബീന സലി, ജോയ്ആലുക്കാസ്, കൊല്ലം പി.ആർ.ഒ എൻ. വിശ്വേശ്വരൻ പിള്ള, സാമൂഹ്യ പ്രവർത്തക സജിത ഷാജഹാൻ, സിനി എന്നിവർ സംസാരി​ച്ചു. ജോയ് ആലുക്കാസിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കു വയ്ക്കുകയും അമ്മമാർക്ക് സ്നേഹസമ്മാനം നൽകുകയും ചെയ്തു. മഞ്ജുഷ, ബിനോയ്‌ എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നും സംഘടിപ്പിച്ചു. ഗാന്ധിഭവൻ സ്നേഹാലയം പി ആർ ഒ ഷിബു റാവുത്തർ സ്വാഗതവും ഹാരിസ് പള്ളിമൺ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL