SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷൻ

കൊല്ലം: സാക്ഷരതാ മിഷൻ അതോറിട്ടി​ നടപ്പാക്കുന്ന സാക്ഷരത, നാല്, ഏഴ്, 10, ഹയർ സെക്കൻഡറി തുല്യതാകോഴ്‌​സുകളുടെ പുതിയബാച്ചുകളിലേക്ക് 25 വരെ പിഴ കൂടാതെ രജിസ്റ്റർ ചെയ്യാം. ഏഴാം തരം തുല്യതാപരീക്ഷയോ ഔപചാരിക ഏഴാം തരമോ വിജയിച്ചതോ എസ്.എസ്.എൽ.സി വിജയിക്കാത്തതോ ആയ 17 വയസ് പൂർത്തിയായവർക്ക് പത്താംതരം തുല്യതയ്ക്ക് രജിസ്റ്റർ ചെയ്യാം. ജനറൽ വിഭാഗത്തിനു 1950 രൂപയാണ് ഫീസ്. പത്താംതരം തുല്യതാപരീക്ഷയോ ഔപചാരിക പത്താംതരംവിജയിച്ചതോ പ്രീഡിഗ്രി/ ഹയർസെക്കൻഡറി പാസാകാത്തതോ ആയ 22 വയസ് പൂർത്തിയായവർക്ക് പ്ലസ് വൺ തുല്യതയ്ക്ക് രജിസ്റ്റർ ചെയ്യാം. തുല്യതാപരീക്ഷ വിജയിച്ചവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. 2600 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവർഗ്ഗ, ഭിന്നശേഷി, ട്രാൻസ്‌​ജെൻഡർ വിഭാഗങ്ങൾക്ക് ഫീസിളവ് ലഭിക്കും.
തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സാക്ഷരതാപ്രേരക്മാർ മുഖേനയോ ജില്ലാ സാക്ഷരതാ മിഷൻ മുഖേനയോ രജിസ്റ്റർ ചെയ്യാം. ഫോൺ: 0474 2798020, 9539928507, 9560664283.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL