SignIn
Kerala Kaumudi Online
Thursday, 21 May 2026 2.34 AM IST

ജില്ലയിൽ പാഠപുസ്തക വിതരണം ടോപ്പ് ഗിയറിൽ

ഇതുവരെ വിതരണം ചെയ്തത് 12.76 ലക്ഷം പുസ്തകങ്ങൾ

കൊല്ലം: ജില്ലയിലെ പാഠപുസ്തക വി​തരണം മങ്ങാട് ഡിപ്പോ കേന്ദ്രീകരിച്ച് ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിതരണവേഗം കൂടുതലാണ്. ജില്ലയിലെ 952 സ്കൂളുകളിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ആകെ 21.81 ലക്ഷം പുസ്തകങ്ങളാണ് ആവശ്യമുള്ളത്. 12.76 ലക്ഷം ഇതിനോടകം വി​തരണം ചെയ്തു.

സ്കൂളുകളിലെ പുസ്തകങ്ങളുടെ ആവശ്യകത കൃത്യമായി മനസ്സിലാക്കാൻ ഏകീകൃത സംവിധാനമുണ്ട്. അതത് സൊസൈറ്റികൾ തങ്ങൾക്ക് ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിപ്പോയിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ആറോ ഏഴോ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കായി ഒരു സൊസൈറ്റി വീതം നിശ്ചയിച്ചിട്ടുണ്ട്. ഡിപ്പോയിൽ നിന്ന് പുസ്തകങ്ങൾ ആദ്യം ഈ സൊസൈറ്റികളിലേക്ക് എത്തിക്കും. ഇവിടെ നിന്ന് അതത് സ്കൂൾ അധികൃതർ നേരിട്ടെത്തി കൈപ്പറ്റണം. എന്നാൽ അൺ-എയ്ഡഡ് സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങൾ മങ്ങാട് ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ഡിപ്പോയിൽ നിന്ന് നേരിട്ടാണ് വിതരണം ചെയ്യുന്നത്.

കുടുംബശ്രീയുടെ കൈയൊപ്പ്

കുടുംബശ്രീ ജില്ലാ മിഷനി​ലെ പ്രവർത്തകരാണ് പാഠപുസ്തക വിതരണത്തിന് പിന്നിലെ പ്രധാന കരുത്ത്. 2020 മുതൽ ഭാഗികമായും 2021 മുതൽ പൂർണ്ണമായും വിതരണ ചുമതല വിജയകരമായി കൈകാര്യം ചെയ്യുന്നത് കുടുംബശ്രീയാണ്. നിലവിൽ രണ്ട് സൂപ്പർവൈസർമാർ ഉൾപ്പെടെ 22 ജീവനക്കാരാണ് ഡിപ്പോയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വിതരണം ഇതുവരെ

 ഡിപ്പോയിൽ എത്തിച്ച പുസ്തകങ്ങൾ:15,08,862

 വിതരണം ചെയ്തത് 12,76,049 എണ്ണം

 ഡിപ്പോയിൽ അവശേഷിക്കുന്നത് 2,32,213 പുസ്തകങ്ങൾ

 ഇനി ആവശ്യമുള്ളത് 6,72,138 എണ്ണം

 പ്രതിദിനം എത്തുന്നത് 40,000- 60,000 പുസ്തകങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL