കൊല്ലം: ഉളിയക്കോവിൽ സ്പോർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ചെസ് ടൂർണമെന്റ് നടത്തും. 24ന് രാവിലെ 9ന് കൊല്ലം മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വാർഡ് കൗൺസിലർ സന്ധ്യ സജീവ് ,ലൈബ്രറി പ്രസിഡന്റ് ആർ. മോഹനചന്ദ്രദാസ്, സെക്രട്ടറി പി.ഡി. ജോസ്, സ്വാഗത സംഘം ചെയർമാൻ ശ്യാംകുമാർ, കൺവീനർ സി. ആനന്ദൻ തുടങ്ങിയവർ സംസാരിക്കും. മത്സരവിജയികൾക്ക് 60,000 രൂപയുടെ ക്യാഷ് പ്രൈസുകൾ നല്കും. ഫോൺ: 9388892132
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
