ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസും സാമൂഹിക നീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'പോഷൻ പക്വാഡ 2026' പദ്ധതിയും ഹെൽത്ത് ന്യൂട്രീഷൻ ബോധവത്കരണ ക്യാമ്പും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പോഷകാഹാരത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയും കുറവുള്ളവരെ കണ്ടെത്തി പോഷകാഹാരം നൽകി ആരോഗ്യം ഉള്ളവരാക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഗർഭിണി ആകുന്നത് മുതൽ ആയിരം ദിവസം സുവർണ ദിനങ്ങൾ ആക്കി മാറ്റുന്ന പ്രക്രിയയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുബീന നാസിം അദ്ധ്യക്ഷത വഹിച്ചു. ബി. സെവന്ത് കുമാരി, കാർത്തിക, ജയകുമാരി, അശോകൻ, കൃഷ്ണപ്രിയ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്വപ്നകുമാരി തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |