SignIn
Kerala Kaumudi Online
Sunday, 24 May 2026 3.48 AM IST

ജപ്പാൻ കുടിവെള്ള പദ്ധതി: പമ്പിംഗ് നാലിൽ നിന്ന് ഒന്നിലേയ്ക്ക് ചുരുങ്ങി

tap

കൊല്ലം: ജില്ലയിലെ വലിയൊരു ഭാഗം പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ തൊളിക്കോട് ഇൻടേറ്റ് വെല്ലിലെ പമ്പ് സെറ്റിന്റെ തകരാർ തുടരുന്നു. ബുധനാഴ്ചയാണ് ഇൻടേക്ക് വെല്ലിലെ നാല് പമ്പുകളിൽ ഒന്നിന്റെ സ്റ്റാർട്ടർ തകരാലായി പമ്പിംഗ് പകുതിയായി കുറഞ്ഞത്.

ഇൻടേക്ക് വെല്ലിൽ ആകെ നാല് പമ്പുകളാണുള്ളത്. അതിൽ മൂന്ന് പമ്പുകൾ 18 വർഷം പഴക്കമുള്ളതാണ്. നാലാമത്തേത് 2024ൽ സ്ഥാപിച്ചതാണ്. ഈ പമ്പിന്റെ സ്റ്റാർട്ടറാണ് തകരാറിലായത്. പ്രവർത്തനം തുടങ്ങിയപ്പോൾ 74 എം.എൽ.ഡി ജലമാണ് ആകെ പമ്പ് ചെയ്തിരുന്നത്. പമ്പുകളുടെ കാലപ്പഴക്കം കാരണം പ്രതിദിനം പമ്പ് ചെയ്യുന്ന ജലത്തിന്റെ അളവ് 64 എം.എൽ.ഡിയായി കുറഞ്ഞു. നാല് പമ്പുണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് ഒരേ സമയം പ്രവർത്തിപ്പിക്കുന്നത്. ഇതിൽ പഴയ പമ്പുകളുടെ ബാറ്ററി യൂണിറ്റിലെ ബാറ്ററി ആറ് ദിവസം മുമ്പ് തകരാറിലായി. അതുകൊണ്ട് ഒരു പമ്പ് മാത്രമേ പ്രവർത്തിപ്പിക്കാനാകൂ. അങ്ങനെ പഴയ പമ്പും പുതിയ പമ്പും ഒരേ സമയം പ്രവർത്തിപ്പിക്കുന്നതിനിടയിലാണ് പുതിയ പമ്പിന്റെ സ്റ്റാർട്ടർ തകരാറിലായത്. ഇതോടെ ആകെ പമ്പ് ചെയ്യുന്ന ജലത്തിന്റെ അളവ് 32 എം.എൽ.ഡി.യായി കുറഞ്ഞു.

തകരാർ പരിഹരിച്ചില്ല

 ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി

 പുനലൂർ, പരവൂർ മുനിസിപ്പാലിറ്റികൾ, കൊല്ലം കോർപ്പറേഷന്റെ പകുതിയോളം ഭാഗം, കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ, പൂയപ്പള്ളി, ഉമ്മന്നൂർ, വെളിയം, ആദിച്ചനല്ലൂർ, കല്ലുവാതുക്കൽ, പൂതക്കുളം, മയ്യനാട് തുടങ്ങിയ പഞ്ചായത്തുകളിലും തൊളിക്കോട് നിന്നാണ് കുടിവെള്ളമെത്തുന്നത്

 പമ്പിംഗ് കുറഞ്ഞതോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നില്ല

3.12 കിട്ടിയാൽ ആശ്വാസം
തൊളിക്കോട് ഇൻടേക്ക് വെല്ലിൽ പുതിയ പമ്പ് സെറ്റ് സ്ഥാപിക്കാൻ സർക്കാർ 3.12 കോടിയുടെ ശുപാർശ വാട്ടർ അതോറിറ്റി സർക്കാരിന് നൽകിയിട്ടുണ്ട്.

980 എച്ച്.പി പമ്പാണ് വേണ്ടത്. കരാറായാൽ 12 മാസം കൊണ്ട് സ്ഥാപിക്കാനാകും.

വാട്ടർ അതോറിറ്റി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL