
ഓച്ചിറ: ചേന്നല്ലൂർ ഫാഷൻ ഹോംസ് സി.ടി.എം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9ന് ഓച്ചിറ ചേന്നല്ലൂർ ഫാഷൻ ഹോംസിൽ സംഘടിപ്പിക്കുന്ന സമ്മേളനം കരുനാഗപ്പള്ളി എം.എൽ.എ സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്യും. കുന്നത്തൂർ എം.എൽ.എ ഉല്ലാസ് കോവൂർ അദ്ധ്യക്ഷനാകും. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ബി.എസ്.വിനോദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, കേരള ബാർ കൗൺസിൽ അംഗം അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ, മെഹർഖാൻ ചേന്നല്ലൂർ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ 2000 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |