കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ വളപ്പിൽ ഗുഡ്സ് ഷെഡിന് സമീപത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ആർ.പി.എഫ് ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. കാമുകി 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പറഞ്ഞ് നിലവിളിച്ച് പശ്ചിമബംഗാൾ സ്വദേശിയായി 25 കാരൻ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. നീണ്ടകര ഫിഷിംഗ് ഹാർബറിലെ തൊഴിലാളിയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ആർ.പി.എഫിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ യുവാവിനെ സമാധാനിപ്പിച്ച് സുഹൃത്തിനൊപ്പം മടക്കി അയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |