
കൊല്ലം: പ്ലാൻ ഫണ്ട്, നോൺ പ്ലാൻ ഫണ്ട് വിഭാഗങ്ങളിൽ അനുവദിക്കുന്ന പട്ടികവിഭാഗ വികസന ഫണ്ടിന്റെ വിനിയോഗം സുത്യാര്യവും കാര്യക്ഷമവുമാക്കണമെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി ആവശ്യപ്പെട്ടു.
സാംബവ മഹാസഭ കൊല്ലം ജില്ലാ പ്രവർത്തക കൺവെൻഷൻ ജവഹർ ബാലഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാസഭ ട്രഷറാർ ഇ.എസ്.ഭാസ്കരൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സി.കെ.ശശി, സെക്രട്ടറിമാരായ എ.മുരുകദാസ്, ആർ.വിജയകുമാരി, എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.രാജൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
