SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

തിരുപ്പൂരിലേക്ക് പുതിയ ട്രെയിൻ വേണം

train

കൊ​ല്ലം: കൊ​ല്ലം-ചെ​ങ്കോ​ട്ട-മ​ധു​ര-​പ​ള​നി-തി​രു​പ്പൂർ വ​ഴി ഈ​റോ​ഡി​ലേ​യ്​ക്ക് തി​രു​വ​ന​ന്ത​പു​രം നോർ​ത്തിൽ നി​ന്ന് പു​തി​യ ട്രെ​യിൻ സർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി റെ​യിൽ​വേ മ​ന്ത്രി​ക്കും ദ​ക്ഷി​ണ ​റെയിൽ​വേ ജ​ന​റൽ മാ​നേ​ജർ​ക്കും ക​ത്ത് നൽ​കി. കൊ​ല്ലം-ചെ​ങ്കോ​ട്ട പാ​ത​യു​ടെ ഗേജ്ജ് മാ​റ്റ​ത്തി​നും വൈ​ദ്യു​തീ​ക​ര​ണ​ത്തി​നു​മാ​യി വൻ​തു​ക ചെ​ല​വി​ട്ടെ​ങ്കി​ലും നാ​ളി​തു​വ​രെ പാ​ത പൂർ​ണ​മാ​യും വി​നി​യോ​ഗി​ച്ചി​ട്ടി​ല്ല. ഗേ​ജ് മാ​റ്റ​ത്തി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന പ​ല സർ​വീ​സു​ക​ളും ഇതു​വ​രെ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. റെയിൽ​വേ​യ്​ക്കും യാ​ത്ര​ക്കാർ​ക്കും ഒ​രുപോ​ലെ ഗു​ണകരമായ സർ​വീ​സ് ഉടൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും എം.പി ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL