
അഞ്ചൽ: സാക്ഷരതാ മിഷൻ നടത്തുന്ന ഏഴ്, എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ആറാം ക്ലാസ് ജയിച്ചവർക്ക് ഏഴാംക്ലാസിൽ ചേരാം. ഒൻപതാംതരം ജയിച്ചവർക്കും എസ്.എസ്.എൽ.സി പരീക്ഷ എഴുതി പരാജയപ്പെട്ട് 17 വയസ് കഴിഞ്ഞവർക്കും എസ്.എസ്.എൽ.സി കോഴ്സിനും, എസ്.എസ്.എൽ.സി ജയിച്ചവർക്കും 22 വയസ് കഴിഞ്ഞിട്ടുള്ളവർക്കും ഹയർസെക്കൻഡറിക്കും രജിസ്റ്റർ ചെയ്യാം. ഒരുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കും, പട്ടികജാതി, വർഗ വിഭാഗക്കാർക്കും പഠനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9495059164, 8089059164 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് നോഡൽ പ്രേരക് പി.അനിൽകുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |