
കൊല്ലം: മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങളിലും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോഡിൽ അംഗത്വമുള്ളവരുമായ മത്സ്യത്തൊഴിലാളികളുടെ കുട്ടികളിൽ 2026 മാർച്ച്/ ഏപ്രിൽ നടന്ന എസ്.എസ്.എൽ.സി, പ്ലസ്ടു/ വി.എച്ച്.എസ്. ഇ./സി.ബി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ്/ എവൺ നേടിയവർക്ക് മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം, പാസ് ബുക്ക് പകർപ്പ് എന്നിവ പ്രോജക്ട് ഓഫീസറുടെ ശുപാർശയോടൊപ്പം ജൂൺ ഒന്നിനകം മത്സ്യഫെഡ് ജില്ലാ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 9526041229.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |