
കൊല്ലം: പുതിയ അദ്ധ്യയനവർഷാരംഭത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ വിലയിരുത്തി കളക്ടർ ആനി ജൂല തോമസ്. മഴക്കാലത്തിന് അനുയോജ്യമാകും വിധം സ്കൂൾ കെട്ടിടങ്ങളിലെ സൗകര്യങ്ങൾ ഉറപ്പാക്കാൻ നിർദേശിച്ചു. ഇതരക്രമീകരണങ്ങളും പരിശോധിച്ചു. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം. സാംക്രമിക രോഗങ്ങൾ പടരാതിരിക്കാൻ പരിസരശുചിത്വം ഉറപ്പാക്കണം. ചുമതലയുള്ള വകുപ്പുകൾ കൃത്യതയോടെയുള്ള പരിശോധനകൾ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണം വേഗത്തിലാക്കാനും നിർദേശിച്ചു. പട്ടത്താനം വിമല ഹൃദയ എച്ച്.എസ്.എസ്, ഉളിയക്കോവിൽ സർക്കാർ ടി.കെ.ഡി.എം എച്ച്.എസ്.എസ്, തേവള്ളി സർക്കാർ മോഡൽ ഹൈസ്കൂൾ ഗേൾസ് എന്നിവിടങ്ങളാണ് സന്ദർശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |