SignIn
Kerala Kaumudi Online
Sunday, 31 May 2026 2.33 AM IST

ഗ്രേസ് മാർക്ക് അനുവദിക്കണം

grace-marsks

കൊല്ലം: സി.ബി.എ​സ്.ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ മൂ​ല്യ​നിർ​ണ​യ​ത്തി​ലെ ഗു​രു​ത​ര പി​ഴ​വ് ക​ണ​ക്കി​ലെ​ടു​ത്ത് വി​ദ്യാർ​ത്ഥി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാക്കാൻ ഗ്രേ​സ് മാർ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യോ​ടും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ടും സി.ബി.എ​സ്.ഇ ചെ​യർ​മാ​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ​ക്ക്, ഫി​സി​ക്‌​സ് വി​ഷ​യ​ങ്ങ​ളിലെ മാർ​ക്കിലാണ് വ്യാ​പ​ക​ പ​രാ​തിയുള്ളത്. എൻജിനി​യ​റിം​ഗ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റിൽ ഈ വിഷയങ്ങളിലെ മാർക്ക് പ്രധാനമാണ്. പു​നർ​മൂ​ല്യ​നിർ​ണ​യ​ത്തി​ന് അ​പേ​ക്ഷിച്ചി​ട്ടു​ണ്ടെ​ങ്കി​ലും കാ​ല​താ​മ​സ​മു​ണ്ടാ​കും. അതിനുള്ളിൽ എ​ൻജിനി​യ​റിം​ഗ് പ്ര​വേ​ശ​ന​ റാ​ങ്ക് ലി​സ്റ്റ് പുറത്തിറങ്ങും. ഈ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാൻ ഗ്രേ​സ് മാർ​ക്ക് അ​നു​വ​ദി​ക്കണമെന്ന് എം.പി ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL