SignIn
Kerala Kaumudi Online
Monday, 01 June 2026 2.29 AM IST

ഹോക്കി സമ്മർ ക്യാമ്പ് സമാപിച്ചു

ho

കൊല്ലം: കൊല്ലം ഹോക്കിയും ഐ.ആർ.ഇ.എൽ ചവറയും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി ആശ്രമം ഹോക്കി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വേനൽക്കാല ഹോക്കി പരിശീലന ക്യാമ്പ് സമാപിച്ചു. ഏപ്രിൽ ആദ്യം തുടങ്ങിയ ക്യാമ്പിൽ 8നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പങ്കെടുത്തത്. മുൻ ഇന്ത്യൻ ജൂനിയർ ടീം കോച്ച് സി.എസ്.രവിവർമ്മ, ഖേലോ ഇന്ത്യ ട്രെയ്നർ വിഷ്‌ണുപ്രിയ, ട്രെയ്നർമാരായായ ഹാഷിർ, മോഹിന്ദ്, പ്രഭാവതി, പ്രെഷ്യമോൾ എന്നിവർ മേൽനോട്ടം വഹിച്ചു. കുട്ടികൾക്കുള്ള കിറ്റുകൾ അടുത്തയാഴ്ച വിതരണം ചെയ്യുമെന്ന് ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി ഡോ. എം.ജെ.മനോജ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL