
കൊല്ലം: കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹിദ്ദ് ഏരിയ സമ്മേളനം ഏരിയ കോ ഓർഡിനേറ്റർ സജി കുളത്തിങ്കര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജേഷ് പന്മന അദ്ധ്യക്ഷനായി. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി രാജേഷ് പന്മന (പ്രസിഡന്റ്), ഗിരീഷ് കുമാർ (വൈസ് പ്രസിഡന്റ്), പ്രണവ് സന്തോഷ് (സെക്രട്ടറി), വിമൽ മുരുകേശൻ (ജോ. സെക്രട്ടറി), വിപിൻ മനോഹരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഗിരീഷ് കുമാർ സ്വാഗതവും വിമൽ മുരുകേശൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |